കെജ്‌രിവാൾ സ്വപ്‌നത്തിൽ വന്നു..ബിജെപിയിൽ ചേർന്ന നേതാവ് നാല് ദിവസത്തിന് ശേഷം തിരിച്ചെത്തി…

ആംആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ കൗണ്‍സിലര്‍ റാം ചന്ദര്‍ വീണ്ടും ആംആദ്മിയില്‍ ചേര്‍ന്നു.നാല് ദിവസങ്ങൾക്ക് മുൻപായിരുന്നു റാം ചന്ദര്‍ ബിജെപിയിൽ ചേർന്നത്.എന്നാൽ വീണ്ടുംആംആദ്മിയില്‍ തിരികയെത്തുകയായിരുന്നു.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തന്റെ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്നും തുടര്‍ന്നാണ് ആംആദ്മിയിലേക്ക് തിരിച്ചു വരാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ആംആദ്മിയുടെ 28ാം വാര്‍ഡ് കൗണ്‍സിലറായിരുന്നു റാം ചന്ദര്‍.

ആംആദ്മിയുടെ ചെറിയൊരു സൈനികനാണ് താനെന്നും തെറ്റായൊരു തീരുമാനമാണ് നേരത്തെ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.സ്വപ്നത്തിൽ കെജരിവാൾ എന്നെ ശാസിച്ചു.പോയി നിങ്ങളുടെ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കൂ’, എന്ന് കെജ്‌രിവാള്‍ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞെന്നാണ് റാം ചന്ദര്‍ പ്രതികരിച്ചത്.മുഖ്യമന്ത്രിയുടെ വാക്ക് കാരണം എഎപിയില്‍ നിന്നും ഇനി താന്‍ വ്യതിചലിക്കില്ലെന്നും ഭാവിയില്‍ തന്നെ ആര്‍ക്കും തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Related Articles

Back to top button