കൂറ്റൻ ടവറിൽ കയറി ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് കടന്നൽ കുത്തേറ്റ് ഗുരുതര പരിക്ക്..
കായംകുളം: ബി.എസ്.എൻ.എൽ ഓഫീസിന് സമീപത്തുളള കൂറ്റൻ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവതിക്ക് കടന്നൽ കുത്തേറ്റ് ഗുരുതര പരിക്ക്. വൈകിട്ടാണ് സംഭവം. ടവറിൽ കയറിയ യുവതിയെ പിൻതിരിപ്പിക്കാൻ ഫയർഫോഴ്സും പോലീസും നാട്ടുകാരും ശ്രമം നടത്തിയെങ്കിലും ടവറിന്റെ കൂടുതൽ ഉയരത്തിലേക്ക് ഇവർ കയറുകയായിരുന്നു. ഇതിനിടെയാണ് കടന്നൽ കൂട് ഇളകി കന്നലുകൾ കൂട്ടത്തോടെ ആക്രമിച്ചത്. ഇതോടെ താഴേക്ക് ഇറങ്ങിയ യുവതി ഫയർഫോഴ്സിന്റെ വലയിലേക്ക് ചാടുകയായിരുന്നു. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ആത്മഹത്യക്ക് ശ്രമിക്കാനുള്ള കാരണം വ്യക്തമല്ല. യുവതിയെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.