കൂട്ട രാജിയിലും ‘അമ്മ’യിൽ ഭിന്നത..രാജിവെച്ചിട്ടില്ലെന്ന് സരയു..വ്യക്തിപരമായി എതിർപ്പുണ്ടെന്ന് അനന്യ….

താരസംഘടന അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ട സംഭവത്തിൽ അമ്മ അം​ഗങ്ങൾക്കിടയിൽ ഭിന്നത രൂക്ഷം. സംഘടനയുടെ എക്സിക്യൂട്ടീവിൽനിന്ന് തങ്ങൾ രാജിവച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടിമാരായ സരയുവും അനന്യയും രംഗത്ത്. എക്സിക്യൂട്ടിവ് കമ്മറ്റി പിരിച്ചു വിട്ട തീരുമാനം ഒരുമിച്ചല്ലെന്നും രാജിവച്ചിട്ടില്ലെന്നും എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗമായിരുന്ന സരയു പറഞ്ഞു. എന്നാൽ എക്‌സിക്യൂട്ടീവ് കമ്മറ്റി പിരിച്ചു വിടാനുള്ള അധികാരം പ്രസിഡന്റിനുണ്ടെന്നാണ് നിയമ വിദ​ഗ്ധർ പറയുന്നത്.

രാജിവെക്കുന്നത് ഒളിച്ചോട്ടത്തിന് തുല്യമാണെന്ന് സരയു പറയുന്നു. ഇതിന് എല്ലാവർക്കും ചീത്തപ്പേരുണ്ടാവും. മറുപടിയില്ലാതെ ഒളിച്ചോടരുത്. അമ്മയിലെ വനിതാ അം​ഗങ്ങൾക്ക് നേരെ ഉയർന്ന അധിക്ഷേപവും ആരോപണത്തിനും മറുപടി പറയാതെ പോവുന്നത് വനിതാ അം​ഗമെന്ന നിലയിൽ വ്യക്തിപരമായി ചീത്തപ്പേരുണ്ടാക്കുന്നതാണെന്ന് സരയു പറയുന്നു. അതിനിടെ, അമ്മ എക്‌സിക്യൂട്ടിവ് കമ്മിറ്റി പിരിച്ചു വിട്ടതിൽ പ്രതികരണവുമായി നടി അനന്യയും രം​ഗത്തെത്തി. വ്യക്തിപരമായി തനിക്ക് എതിർപ്പ് ഉണ്ടായിരുന്നുഎന്നാണ് അനന്യ പറഞ്ഞത്.

അതേസമയം നടിമാരുടേത് അവരുടെ അഭിപ്രായം മാത്രമാണ്. നടിമാർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഭൂരിപക്ഷത്തിന്റെ അഭിപ്രായം കണക്കിലെടുത്താണ് അമ്മ ഭരണസമിതി പിരിച്ചുവിടാൻ പ്രസിഡന്റ് മോഹൻലാൽ തീരുമാനിച്ചത് എന്നാണ് സംഘടനയുടെ വാദം.

Related Articles

Back to top button