കൂട്ടബലാത്സംഗം, ഒടുവിൽ മുഖത്ത് കരിയോയിലും ഒഴിച്ചു, ചെരുപ്പ് മാല ഇടീച്ച് നടത്തിച്ചു
കൂട്ടബലാത്സംഗം ചെയ്ത യുവതിയുടെ മുഖത്ത് കരിയോയിൽ ഒഴിച്ചു. കഴുത്തിൽ ചെരുപ്പ് മാല ഇടീച്ച് യുവതിയെ കിലോമീറ്ററുകളോളം നടത്തി. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ മുഖത്ത് കരിയോയിൽ ഒഴിച്ചതും ചെരുപ്പ് മാല ഇടീച്ച് നടത്തിച്ചതും സ്ത്രീകളാണ് എന്ന് കേൾക്കുമ്പോൾ ഞെട്ടരുത്. സാംസ്കാരത്തിന് തന്നെ നാണക്കേട് ഉണ്ടാക്കിയ സംഭവം നടന്നത് സംസ്കാരത്തിന് പേര് കേട്ട ഭാരതത്തിന്റെ തലസ്ഥാനത്താണെന്നത് ലജ്ജിപ്പിക്കുന്നു. സംഭവത്തിൽ നാല് സ്ത്രീകളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.