കുറത്തികാട് മോഷ്ണം – കായംകുളം സ്വദേശികൾ പിടിയിൽ
മാവേലിക്കര: കുറത്തികാട്ടെ ആളില്ലാത്ത വീട്ടിൽ മോഷ്ണം നടത്തിയ സംഭവത്തിൽ കായംകുളം സ്വദേശികളായ മോഷ്ടാക്കൾ പിടിയിൽ. കായംകുളം കണ്ടല്ലൂർ പറയന്റ് തറയിൽ ഷാജഹാൻ(48), കായംകുളം മുണ്ടകത്തിൽ സോഫിനാ മൻസ്സിലിൽ നാസർ(48) എന്നിവരെയാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. കുറത്തികാട് ഹൈസ്കൂൾ മുക്കിന് പടിഞ്ഞാറ് നന്ദനം വീട്ടിൽ ബിജുവിന്റെ വീട്ടിൽ നിന്നാണ് മോഷ്ണം നടത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 24 പവൻ സ്വർണ്ണ ആഭരണങ്ങളും 40,000 രൂപയുമാണ് മോഷ്ടിച്ചത്. ബിജുവും കുടുംബവും ഗുരുവായൂർ ക്ഷേത്രദർശനത്തിന് പോയ ദിവസം രാത്രിയിലാണ് മോഷ്ണം നടന്നത്. വീടിന്റെ മുൻ വാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ അലമാര കുത്തിത്തുറന്ന് മോഷ്ണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ വീടിന് സമീപത്തുള്ള പൊന്നേഴ ബാഹുലേയം വീട്ടിലും മോഷ്ണ ശ്രമം നടത്തിയിരുന്നു. വീട്ടുകാർ ബെംഗളൂരുവിൽ ആയിരുന്നു. ഇവിടെയും വീടിന്റെ മുൻ വാതിൽ പോളിച്ചാണ് മോഷ്ണ ശ്രമം നടത്തിയത്. എന്നാൽ ഇവിടെ നിന്ന് ഒന്നും നഷ്ടപ്പെട്ടിരുന്നില്ല.