കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർത്ത ടോറസ് പിടികൂടി
കുതിരാൻ തുരങ്കത്തിലെ ലൈറ്റുകളും ക്യാമറയും തകർത്ത ടോറസ് ലോറി പിടികൂടി. കുതിരാനിലെ ആദ്യ തുരങ്കത്തിലെ 104 ലൈറ്റുകളും ക്യാമറയുമാണ് തകർത്തത്. ടിപ്പർ ലോറിയുടെ പുറകിലത്തെ ഭാഗം ഉയർത്തി ഓടിച്ചതാണ് അപകടത്തിന് കാരണം. നിർമ്മാണ കമ്പനിയുടെ സബ് കോൺട്രാക്ടർ എടുത്ത വാഹനമാണ് പിടികൂടിയത്. മണ്ണ് ഇറക്കിയ ശേഷം ബക്കറ്റ് താഴ്ത്താൻ മറന്നുപോയതാണെന്ന് ഡ്രൈവർ പറഞ്ഞു. തൃശ്ശൂർ തുരങ്കത്തിന്റെ ആദ്യ ഭാഗത്താണ് ലൈറ്റുകൾ തകർത്തത്. 10 ലക്ഷം നഷ്ടമാണ് കണക്കാക്കുന്നത്. ടിപ്പർ ലോറി നിർത്താതെ ഓടിച്ച് പോയിരുന്നു.