കുതിരാൻ തുരങ്കത്തിലെ ലൈറ്റുകളും ക്യാമറയും തകർത്തു
കുതിരാനിലെ ആദ്യ തുരങ്കത്തിലെലൈറ്റുകളും ക്യാമറകളും തകർത്തു. 104 ലൈറ്റുകളും ക്യാമറയുമാണ് തകർത്തത്. ടിപ്പർ ലോറിയുടെ പുറകിലത്തെ ഭാഗം ഉയർത്തി ഓടിച്ചതാണ് അപകടത്തിന് കാരണം. തൃശ്ശൂർ തുരങ്കത്തിന്റെ ആദ്യ ഭാഗത്താണ് ലൈറ്റുകൾ തകർത്തത്. 10 ലക്ഷം നഷ്ടമാണ് കണക്കാക്കുന്നത്. ടിപ്പർ ലോറി നിർത്താതെഓടിച്ച് പോയി. ലോറി ക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.