കുട്ടി അലറിവിളിച്ചു.. സംഭവം ലുലുമാളിൽ…
കൊച്ചി: ലുലുമാളിൽ വെച്ച് വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശി ധനേഷ് (44)ആണ് കളമശേരി പൊലീസിന്റെ പിടിയിലായത്. ഊട്ടിയിൽ നിന്ന് വിനോദ സഞ്ചാരത്തിന് എത്തിയ പ്ലസ് ടു വിദ്യാർഥിനിയെയാണ് പ്രതി പിൻ തുടർന്ന് പദ്രവിച്ചത്. കുട്ടി അലറിവിളിച്ചു. തുടർന്ന് സ്ഥത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
വലിയ തിരക്ക് മാളിൽ അനുഭവപ്പെട്ടിരുന്നു. ഇതിനിടെയാണ് അതിക്രമം നടന്നത്. കൊടുങ്ങല്ലൂരിൽ ബാറ്ററി ഷോപ്പ് നടത്തുകയാണ് പ്രതി.