കുടിക്കാന്‍ വെള്ളം ചോദിച്ച് വീട്ടില്‍ എത്തി.. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു…
കോട്ടയം: കുടിക്കാന്‍ വെള്ളം ചോദിച്ച് വീട്ടില്‍ക്കയറിയ പാചകവാതക വിതരണ വാഹനത്തിന്റെ ഡ്രൈവര്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സംഭവത്തില്‍ അന്തീനാട് കൊല്ലപ്പള്ളി കടുതോടില്‍ വീട്ടില്‍ ബിജോയ് ചെറിയാനെ (46) പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ളാക്കാട്ടൂര്‍ ഭാഗത്ത് ഇയാള്‍ ഓടിച്ചിരുന്ന പാചകവാതക വിതരണവണ്ടി കേടായി. തുടര്‍ന്ന് സമീപത്തെ വീട്ടില്‍ എത്തി കുടിക്കാനായി വെള്ളം ചോദിച്ചു. വീട്ടുകാര്‍ വെള്ളമെടുക്കുന്നതിനായി അകത്തേക്ക് പോയ സമയത്ത് വീടിന്റെ സിറ്റൗട്ടില്‍ കളിച്ചുകൊണ്ടിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ കരച്ചില് കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ ഇയാള്‍ രക്ഷപ്പെട്ടു. വീട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇന്‍സ്പെക്ടര്‍ കെ.ആര്.പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം പ്രതിയെ പിടികൂടുകയായിരുന്നു. എസ്.ഐ. മാരായ കെ.എസ്.ലെബിമോന്‍, എ.ആര്.ശ്രീരംഗന്‍, എ.എസ്.ഐ. രമേഷ് കുമാര്‍, സി.പി.ഒ. മാരായ ജയകൃഷ്ണന്, ജിബിന്‍ ലോബോ, പി.സി.സുനില്‍, സരുണ്‍രാജ്, അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.