കുഞ്ഞിനെ കാണാനായി മരിച്ചുപോയ ഭർത്താവ് രാത്രിയിൽ എത്തുന്നു
മരിച്ചുപോയവർ സന്തോഷത്തിലും സങ്കടത്തിലും നമുക്കൊപ്പം അദൃശ്യ സാന്നിധ്യമായി ഉണ്ടാവുമെന്ന് വിശ്വസിക്കുന്ന പലരും നമ്മുടെ സമൂഹത്തിലുണ്ട്. അത് സത്യമാണെന്ന് പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്ത വൈറൽ ആവുകയാണ് ഒരു യുവതി. മരിച്ചുപോയ ഭർത്താവിന്റെ ആത്മാവ് ഉറങ്ങിക്കിടക്കുന്ന തന്റെ കുട്ടിയെ ആശ്വസിപ്പിക്കുന്നു എന്ന് പറഞ്ഞാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ വിറ്റ്നിയുടെ 11 മാസം പ്രായമായ ലിയോ എന്ന കുഞ്ഞിനെ കാണാം. കുഞ്ഞു ഉറങ്ങിക്കിടക്കുമ്പോൾ കുഞ്ഞിന്റെ തലയിലൂടെ ഒരു പ്രകാശം സഞ്ചരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഈ പ്രകാശം തന്റെ മരിച്ചുപോയ ഭർത്താവിന്റെ ആത്മാവാണെന്നും കുഞ്ഞിനെ ആശ്വസിപ്പിക്കാൻ ആയി എത്തിയിരിക്കുകയാണ് എന്ന് യുവതി അവകാശപ്പെടുന്നത്. കൈകൊണ്ട് കുഞ്ഞിനെ തഴുകുന്ന പോലെയാണ് കുഞ്ഞിന്റെ തലയിൽ പ്രകാശം സഞ്ചരിക്കുന്നത് എന്നും വീഡിയോയിൽ കുറിച്ചിട്ടുണ്ട്.
വിറ്റ്നിയുടെ ഭർത്താവ് റയാൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു. തേനീച്ച കുത്തിൽ പരിക്കേറ്റ് ഇതേ തുടർന്ന് നില ഗുരുതരമാവുകയുമായിരുന്നു. കുഞ്ഞു ജനനത്തിന് മാസങ്ങൾക്കു മുൻപേ കുഞ്ഞിന്റെ സ്കാനിങ് റിപ്പോർട്ട് ചില അസാധാരണമുള്ളതായി ഡോക്ടർ പറഞ്ഞതായി പറയുന്നു. എന്നാൽ ഭർത്താവ് കുഞ്ഞിന് ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പു മരണത്തിനു മുൻപ് നൽകിയിരുന്നു.