കാർ സർവീസിന് എത്തിച്ചു… ജീവനക്കാർ ഞെട്ടി….

സർവീസ് ചെയ്യാനായി കാർ എത്തിച്ചു. കാറിന്റെ ബോണറ്റ് തുറന്ന ജീവനക്കാർ ഞെട്ടി പോയി. അവർ കണ്ടത് കൂറ്റൻ പെരുമ്പാമ്പിനെ. സർവീസ് സെന്ററിൽ എത്തിച്ച ഫോക്സ് വാഗൺ പോളോയുടെ എൻജിൻ ഉള്ളിലാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഉടമ കാർ സർവീസിനായി നൽകി രണ്ടു ദിവസത്തിന് ശേഷം വാഹനത്തിന്റെ എൻജിൻ ബോണറ്റ് തുറന്നപ്പോഴാണ് പെരുമ്പാമ്പ് അവിടെ ചുരുണ്ടുകൂടി വിശ്രമിക്കുന്ന കാഴ്ച മെക്കാനിക്ക് കണ്ടത്. പെരുമ്പാമ്പിനെ കുറിച്ചുള്ള വാർത്ത പരന്നതോടെ കാഴ്ച കാണാൻ വൻജനക്കൂട്ടം സ്ഥലത്തെത്തി. പാമ്പിനെ എൻജിൻ നിന്നും പുറത്തെത്തിക്കാൻ ഗ്യാരേജ് ജീവനക്കാരൻ ശ്രമിച്ചെങ്കിലും വിഭലമായി. പെരുമ്പാമ്പിനെ പുറത്ത് ചാടിപ്പിക്കാനായി അവർ വടി ഉപയോഗിച്ച് അടിച്ചെങ്കിലും അത് അനങ്ങിയില്ല. പിന്നാലെ പാമ്പ് പിടുത്തക്കാരനെ വിളിച്ചുവരുത്തിയാണ് പാമ്പിനെ പിടികൂടിയത്. ശേഷം പെരുമ്പാമ്പിനെ വനം വകുപ്പിന് കൈമാറി. ഗോവയിലാണ് സംഭവം.

Related Articles

Back to top button