കാർ അപകടത്തിൽ പെട്ടപ്പോൾ പുറത്തുവന്നത് പീഡനം: പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയെ 20കാരന്‍ പീഡിപ്പിച്ചു
കൊല്ലം: അപകടത്തില്‍പ്പെട്ട കാറില്‍ നിന്നു കണ്ടെടുത്ത സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് അന്വേഷണത്തില്‍ വഴിത്തിരിവായി. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല പുല്ലാട് കുറവന്‍കുഴി വിഷ്ണു നിവാസില്‍ വിഷ്ണു (20) ആണ് പിടിയിലായത്.
ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കഴിഞ്ഞ 2, 3 തീയതികളില്‍ സുഹൃത്തിന്റെ ആളില്ലാത്ത വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഭരതന്നൂരില്‍ പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടുപോയി വിഷ്ണു പീഡിപ്പിച്ചു. പെണ്‍കുട്ടിയെ കൊണ്ടുപോയ കാര്‍ പാങ്ങോട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ അപകടത്തില്‍പ്പെട്ടു. പോലീസ് കാര്‍ പരിശോധിച്ചപ്പോള്‍ സ്‌കൂള്‍ ഐ.ഡി കാര്‍ഡും ബാഗും കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവിനെ പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.