കാറിൽ പ്രത്യേകതരം കല്ലുകളും ചിത്രങ്ങളും..അന്ധവിശ്വാസത്തിനെതിരെ കൂടുതൽ തെളിവുകൾ…
അരുണാചലില്‍ മലയാളികളായ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട പശ്ചാത്തലമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് .മരിച്ച നവീന്‍റെ കാറില്‍ നിന്ന് പൊലീസ് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളുമെല്ലാം കണ്ടെടുതിരിക്കുകയാണ് .ഇവരുടെ പക്കൽ നിന്നും കണ്ടെത്തിയ ഇ മെയിൽ സന്ദേശങ്ങളിൽ പറയുന്ന കല്ലുകളാണ് ഇവയെന്നാണ് നിഗമനം. ‘ഡോൺ ബോസ്കോ’ എന്ന ഐഡിയിൽ നിന്ന് ആര്യക്ക് ലഭിച്ച ഇ മെയിലിലാണ് ഇക്കാര്യം പറയുന്നത്.
അതേസമയം ആര്യയ്ക്ക് വ്യാജ ഐഡിയിൽ നിന്നും ഇ മെയിൽ അയച്ചത് നവീൻ ആണെന്നാണ് സൂചന .നവീന്റെ കാറില്‍ നിന്ന് കത്തികളും അന്യഗ്രഹ ജീവിയുടെ ചിത്രങ്ങളും ക്രിസ്റ്റലുകളും കണ്ടെടുത്തു. ആര്യക്ക് വന്ന ഇ-മെയിലിലും ഇവയേക്കുറിച്ച് പരാമര്‍ശമുണ്ട്. ഇതോടെയാണ് മെയിലുകള്‍ അയച്ചത് നവീന്‍ തന്നെയാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്.