കാറിൽ തൊട്ടതിന് ചവിട്ടേറ്റ ബാലനെ കൊണ്ടുപോകാൻ കാര്‍ണിവല്‍ കാറുമായി സ്വര്‍ണവ്യാപാരി
തലശ്ശേരി: കാറില്‍ ചാരിനിന്നെന്ന കുറ്റത്തിന് ഉടമ യാതൊരു ദയയുമില്ലാതെ ചവിട്ടിത്തെറിപ്പിച്ചതിനെ തുടര്‍ന്ന് നട്ടെല്ലിന് പരിക്കേറ്റ് ഗവ.ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആറുവയസ്സുകാരനെ കാത്ത് കാർണിവൽ കാറുമായി സ്വർണ വ്യാപാരി. ആറുവയസ്സുകാരൻ ഗണേശനെ തിരുവനന്തപുരത്തെ ജി.എം അച്ചായന്‍സ് ഗോള്‍ഡ് എം.ഡി ടോണി വര്‍ക്കിച്ചനും ജനറല്‍ മാനേജര്‍ സുനില്‍ കുര്യനും സന്ദര്‍ശിച്ച് ഇരുപതിനായിരം രൂപ നല്‍കുകയും ചെയ്തു.
പരിഭ്രാന്തരായ കുട്ടിക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സലിംഗ് ലഭ്യമാക്കുമെന്ന് ടോണി വര്‍ക്കിച്ചന്‍ പറഞ്ഞു. ചികിത്സ കഴിഞ്ഞ് കുട്ടി ആശുപത്രി വിട്ടാല്‍ തന്റെ കാര്‍ണിവല്‍ കാറിലിരുത്തി ഔട്ടിംഗിന് കൊണ്ടു പോകുമെന്ന് പറഞ്ഞ അദ്ദേഹം പുതുവസ്ത്രങ്ങളും മറ്റുസഹായങ്ങളും വാഗ്ദാനം നല്‍കിയാണ് മടങ്ങിയത്.