കാറിനുള്ളിൽ സ്ത്രീയുടെ കരച്ചിലും ബഹളവും കേട്ട് നാട്ടുകാർ ഓടിക്കൂടി…..
ആലപ്പുഴ: കാറിനുള്ളിൽ സ്ത്രീയുടെ കരച്ചിലും ബഹളവും കേട്ട് നാട്ടുകാർ ഓടിക്കൂടി. കാറിൽ സ്ത്രീയും പുരുഷനുമാണ് ഉണ്ടായിരുന്നത്. തന്നെ ഇയാൾ മർദിച്ചെന്ന് സ്ത്രീ നാട്ടുകാരോടു പറഞ്ഞു. സ്ത്രീ ആരാണെന്ന് നാട്ടുകാർ ചോദിച്ചപ്പോൾ പരസ്പരബന്ധമില്ലാതെയാണ് ഇയാൾ സംസാരിച്ചത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി ഇരുവരെയും സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. പുരുഷൻ ചെന്നിത്തല സ്വദേശിയും സ്ത്രീ മുതുകുളം സ്വദേശിയുമാണ്.വള്ളിക്കാവ് ക്ഷേത്രത്തിനു പടിഞ്ഞാറ് കൊട്ടാരത്തിൽപ്പടിക്കു സമീപമാണ് കാറിനുള്ളിൽ രണ്ടുപേരും ബഹളമുണ്ടാക്കിയത്. സ്ത്രീയുടെ കരച്ചിലും ബഹളവും കേട്ട് നാട്ടുകാരിൽ ചിലർ നോക്കിയപ്പോഴാണ് കാറിനുള്ളിൽ ഇവരെ കണ്ടത്. രണ്ടുപേരും അമിതമായി മദ്യപിച്ച നിലയിലായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാളുടെ പേരിൽ കേസെടുത്തിട്ടുണ്ട്. വാടകയ്ക്കെടുത്ത കാറിലാണ് ഇവർ വന്നത്.