കായംകുളത്ത് പൊലീസും വിമുക്ത ഭാടന്മാരും തമ്മിൽ ഉന്തും തള്ളും
പൊലീസും വിമുക്ത ഭാടന്മാരും തമ്മിൽ ഉന്തും തള്ളും. കായംകുളം പൊലീസ് സ്റ്റേഷനിലേക്ക് വിമുക്ത സൈനി ഭടന്മാരുടെ കൂട്ടായ്മയായ സോള്‍ജിയേഴ്‌സ് ഓഫ് ഈസ്റ്റ് വെനീസ് നടത്തിയ പ്രതിഷേധ മാർച്ചിലാണ് ഉന്തും തള്ളും ഉണ്ടായത്.
കൊല്ലം കിളികൊല്ലൂരില്‍ പൊലീസ് സ്റ്റേഷനില്‍ സൈനികനായ വിഷ്ണുവിനെയും സഹോദരനെയും മർദിച്ച പൊലീസ് നടപടിക്കെതിരായിരുന്നു മാർച്ച്. സൈനിക കൂട്ടായ്മയുടെ ബാനർ പൊലീസ് വലിച്ചു കീറി.