കായംകുളത്ത് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് മരിച്ചത് എസ്. എൻ സ്കൂൾ അദ്ധ്യാപിക സുമം..
കായംകുളം : കാക്കനാട് വാഹനാപകടത്തിൽ മരിച്ചത് എസ്. എൻ സ്കൂൾ അദ്ധ്യാപിക സുമം. ഇവരുടെ ഡ്രൈവിംഗ് ലൈസൻസും മൊബെൽ ഫോണും പോലീസിന് ലഭിച്ചു.
എസ്. എൻ ഇന്റർനാഷണൽ മോഡൽ സ്കൂൾ അധ്യാപികയാണ്.
ഭരണിക്കാവ് തെക്കേക്കര സ്വദേശി സുമം ആണ് മരിച്ചത്. കായംകുളം കാക്കനാട് തട്ടാവഴി കലിങ്കിന് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്. കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് ആണ് അപകടം ഉണ്ടായത്.