കായംകുളത്ത് കുളത്തിൽ അജ്ഞാത മൃതദേഹം
കായംകുളത്ത് ഇന്ന് രാവിലെ കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹം യുവാവിന്റെ ആണെന്നാണ് കരുതുന്നത്. കായംകുളം അതിർത്തി ചിറയിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സും പരിശോധന ആരംഭിച്ചിട്ടുണ്ട്.