കായംകുളത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ

കായംകുളത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. ബം​ഗളൂരുവിൽ നിന്നെത്തിയ മുതുകുളം സ്വദേശികളായ അനീഷും ഭാര്യയുമാണ് പൊലീസിന്റെ പിടിയിലായത്. 67 ​ഗ്രാം എംഡിഎംഎ ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. പ്രതികളെ ചോദ്യം ചെയ്തു വരുകയാണ്. വെളുപ്പിന് അഞ്ച് മണിയോടുകൂടിയാണ് ​ദമ്പതികൾ കായംകുളത്തെത്തിയത്.

എസ്.പിയുടെ സ്പെഷ്യൽ സ്കോഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജില്ലയിൽ വ്യാപകമായി എംഡിഎംഎ പിടികൂടുന്നത് ആശങ്ക പരത്തുന്നുണ്ട്. 150 ​ഗ്രാമിലധികം എംഡിഎംഎയാണ് ഒരാഴ്ച്ചക്കിടെ ആലപ്പുഴ ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് പിടികൂടിയത്.

Related Articles

Back to top button