കായംകുളം സി.പി.എമ്മിൽ പൊട്ടിത്തെറി..പുള്ളിക്കണക്ക് ബ്രാഞ്ച് കമ്മിറ്റി രാജിവെച്ചു…

പുള്ളിക്കണക്ക് ബ്രാഞ്ച് കമ്മിറ്റി മുഴുവൻ രാജിവെച്ചു. ബ്രാഞ്ചിലെ 12 അംഗങ്ങളാണ് രാജിവെച്ചത്. ഇവർ രാജിവെക്കുന്നതായി അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദന് കത്തയച്ചു. പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനിരിക്കെയുള്ള കൂട്ടരാജി പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞദിവസം പാർട്ടി നടപടി റിപ്പോർട്ടു ചെയ്യാൻ ചേർന്ന മാവേലി സ്റ്റോർ ബ്രാഞ്ച് കമ്മിറ്റി യോഗത്തിൽ നിന്ന് ഭൂരിഭാഗം അംഗങ്ങളും ഇറങ്ങിപ്പോയിരുന്നു. യോഗത്തിൽനിന്ന്‌ 14 അംഗങ്ങളിൽ പത്തുപേരും ഇറങ്ങിപ്പോകുകയായിരുന്നു. ഇതിനു പിന്നാലെയാണ് പുളിക്കണക്ക് ബ്രാഞ്ച് കമ്മിറ്റിയിലും പൊട്ടിത്തെറിയുണ്ടായത്.

Related Articles

Back to top button