കാമുകി മരിച്ചു.. മൃതദേഹത്തെ യുവാവ്…
പ്രണയം എന്നത് പ്രപഞ്ചത്തിലെ തന്നെ മനോഹരമായ ഒരു വികാരമാണ്. പ്രണയിക്കുന്നവരെ വേർപിരിയുക എന്നത് അങ്ങേയറ്റം വേദനാജനകവും. അപ്പോൾ ഏറെക്കാലമായി പ്രണയിക്കുന്ന കാമുകനോ കാമുകിയോ മരിച്ചാൽ എന്തായിരിക്കും അവസ്ഥ. ആരായാലും തകർന്നു പോകും. എന്നാൽ ഇവിടെ ഒരാൾ തന്റെ കാമുകി മരിച്ചതിനെ തുടർന്ന് അവളുടെ മൃതദേഹത്തെ യുവാവ് വിവാഹം ചെയ്തു. വീഡിയോ അധികം വൈകാതെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
അസ്സമിൽ നിന്നുള്ള ബിതുപൻ താപുലി എന്ന 27 -കാരനാണ് കാമുകിയുടെ മൃതദേഹത്തെ വിവാഹം കഴിച്ചത്. അസുഖം ബാധിച്ചതിനെ തുടർന്ന് ഗുവാഹത്തിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ബിതുപന്റെ കാമുകി പ്രാർത്ഥനയുടെ അന്ത്യം. പ്രാർത്ഥനയുടെ മൃതദേഹത്തിന് നെറ്റിയിലും കവിളിലും ബിതുപൻ സിന്ദൂരം അണിയിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്. അധികം വൈകാതെ ഇന്റർനെറ്റിൽ ബിതുപൻ പ്രാർത്ഥനയുടെ മൃതദേഹത്തിൽ കുങ്കുമണിയിക്കുകയും ഹാരമണിയിക്കുകയും ചെയ്യുന്ന വീഡിയോ വൈറലാവുകയായിരുന്നു.
ബിതുപൻ പ്രാർത്ഥനയുടെ മൃതദേഹത്തിൽ ഹാരം അണിയിക്കുകയും ഒരു ഹാരം സ്വയം അണിയുകയും കൂടി ചെയ്യുന്നുണ്ട്. ഏറെക്കാലമായി ബിതുപനും പ്രാർത്ഥനയും പ്രണയത്തിലായിരുന്നു. തനിക്ക് ഇനി ആരുടെയും കൂടെ ജീവിക്കാനോ ആരെയും വിവാഹം കഴിക്കാനോ സാധിക്കില്ല എന്നാണത്രെ ബിതുപൻ പറയുന്നത്.