കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി… അച്ഛനെ കൊന്നത് അമ്മയാണെന്ന് തെളിയിച്ചത് മകള്‍….

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍. കൊലപാതകം നടന്ന് മൂന്നുമാസത്തിനു ശേഷമാണ് മരണകാരണം പുറത്തുവന്നത്. അച്ഛന്റെ മരണത്തിനുത്തരവാദി അമ്മയാണെന്ന് തെളിയിച്ചത് മകള്‍ ശ്വേത.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു അതുവരെയുള്ള ധാരണ. എന്നാല്‍ പിന്നീട് കൊലപാതകത്തില്‍ അമ്മക്കുള്ള പങ്ക് മകള്‍ നിയമത്തിന് മുന്നില്‍ തെളിയിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ മരണത്തിനുത്തരവാദി താനാണെന്ന് യുവതി കുറ്റസമ്മതം നടത്തുന്ന ഓഡിയോ ക്ലിപ് മകള്‍ക്ക് കിട്ടയതോടെയാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.മഹാരാഷ്ട്രയിലെ ചന്ദര്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രജന രാംതെക് ആണ് കൊലപാതകി. റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ഉറങ്ങുമ്പോഴാണ് കൊല നടത്തിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് ആറിനായിരുന്നു സംഭവം. കൊലപാതക ശേഷം സ്ത്രീ അവരുടെ കാമുകനെ വിളിച്ച് കുറ്റകൃത്യത്തില്‍ അവരുടെ പങ്കിനെ കുറിച്ച് പറഞ്ഞിരുന്നു. ഞാന്‍ അദ്ദേഹത്തെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു. രാവിലെ ബന്ധുക്കളെ വിളിച്ച് മരണത്തെ കുറിച്ച് അറിയിക്കും. ഹൃദയാഘാതമാണെന്ന് പറയും എന്നായിരുന്നു സ്ത്രീ കാമുകനോട് പറഞ്ഞത്.അടുത്ത ദിവസം സ്ത്രീ ബന്ധുക്കളെ വിളിച്ച് ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ച വിവരം അറിയിച്ചു. ആരും അവരെ സംശയിച്ചില്ല. മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എല്ലാം രജനയുടെ പദ്ധതിയനുസരിച്ച് തന്നെ മുന്നേറി. എന്നാല്‍ മൂന്നു മാസങ്ങള്‍ക്ക് ശേഷം രജനയുടെ മകള്‍ ശ്വേത അമ്മയെ കാണാനെത്തിയപ്പോഴാണ് സംഭവങ്ങള്‍ മാറിമറിഞ്ഞത്. മകള്‍ ഫോണ്‍ വിളിക്കാനായി അമ്മയുടെ ഫോണ്‍ വാങ്ങി. ഇതിനിടെ അമ്മയും കാമുകനുമായുള്ള സംസാരം ഫോണില്‍ റെകോര്‍ഡായത് മകളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് ശ്വേത ഇക്കാര്യം പൊലീസിനെ അറിയിച്ചു. ഓഡിയോ റെകോര്‍ഡിങ്ങുമായാണ് ശ്വേത പൊലീസ് സ്റ്റേഷനില്‍ എത്തിയത്. രജനയും കാമുകന്‍ മുകേഷ് ത്രിവദിയും തമ്മിലുള്ള സംഭാഷണത്തിന്റെ റെകോര്‍ഡായിരുന്നു അത്. തുടര്‍ന്ന് പൊലീസ് ഇരുവരെയും വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. രജന കുറ്റം സമ്മതിക്കുകയും ചെയ്തു.

Related Articles

Back to top button