കാമുകനൊപ്പം ഒളിച്ചോടിയ യുവതി തിരിച്ചെത്തിയത് ഭർത്താവ് സമ്മാനിച്ച പുത്തൻകാറിൽ
കണ്ണൂർ: ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതി തളിപ്പറമ്പ് സ്റ്റേഷനിൽ ഹാജരായി. യുവതി വന്നത് ഭർത്താവ് നൽകിയ പുത്തൻ കാറിൽ. എന്നാൽ യുവതി ഇവർ കൊണ്ടുപോയ ഭർത്താവിന്റെ പുതിയ കാർ വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഞായറാഴ്ച രാത്രിയാണ് ചെങ്ങളായി അരിമ്പ്രയിലെ കൊവ്വൽഹൗസിൽ റിസ്വാനെയാണ് ആണ് കാണാതായത്. യുവതി ഏതാനും മാസങ്ങൾക്കു മുമ്പ് ഇതേ കാമുകൻ ഒപ്പം മുങ്ങിയിട്ടുണ്ട്. രണ്ടു കുട്ടികളുടെ അമ്മയാണ് 27കാരി. യുവതിയുടെ ഭർത്താവിന് വിദേശത്താണ് ജോലി. ഭർത്താവ് വാങ്ങിയ പുതിയ കാറും 20 പവന്റെ സ്വർണാഭരണങ്ങളുമായി കാമുകനും ബസ് ജീവനക്കാരനുമായ പെരുവള്ളത്ത് പറമ്പ് സ്വദേശിയുമായ റമീസിന്റെ കൂടെയാണ് റിസ്വാന പോയത്. റിസ്വാനയുടെ സഹോദരിയുടെ പരാതിയിൽ ശ്രീകണ്ഠപുരം പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയാണ് ഇന്നലെ റിസ്വാനയും റമീസ് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ ഹാജരായത്. വിവരമറിഞ്ഞ് പ്രവാസിയായ ഭർത്താവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പോലീസ് സ്റ്റേഷനിൽ എത്തി. കാർ വാങ്ങിച്ചത് ഭർത്താവാണെങ്കിലും ഇതിന്റെ രജിസ്ട്രേഷൻ യുവതിയുടെ പേരിലായിരുന്നു അതുകൊണ്ടുതന്നെ കാർ വിട്ടുകൊടുക്കാൻ റിസ്വാന തയ്യാറായില്ല.
ഇവർ വീട്ടിൽ നിന്ന് കൊണ്ട് പോയ ആഭരണങ്ങളും തിരിച്ചുകൊടുക്കാൻ വിസമ്മതിക്കുകയായിരുന്നു. ഇത് വാക്കു തർക്കത്തിലേക്ക് നീങ്ങിയതോടെ കോടതി മുഖേന പ്രശ്നം തീർക്കാൻ പോലീസ് നിർദ്ദേശിക്കുകയായിരുന്നു. നാലും ഏഴും വയസ്സുള്ള മക്കളെ ഉപേക്ഷിച്ച് പോയതിന് റിസ്വാനക്കെതിരെ ബന്ധുക്കളുടെ പരാതിയിൽ ജുവനൈൽ ആക്ട് പ്രകാരം പോലീസ് കേസ് എടുത്തിട്ടുണ്ട്.