കാമുകനുമൊത്ത് ആൾത്തിരക്കില്ലാത്ത ബീച്ചിൽ എത്തി, കാമുകനെ കെട്ടിയിട്ട് 21 കാരിയെ 3 പേർ കൂട്ടബലാത്സംഗം ചെയ്തു, കാമുകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ആൾത്തിരക്കില്ലാത്ത ബീച്ചിൽ കാമുകനെ കെട്ടിയിട്ട് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്ത് പോലീസ്. ദിനേശ് കുമാർ (24), അജിത്ത് (22), പത്മേശ്വരൻ (24) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കോളേജ് വിദ്യാർത്ഥിനിയായ യുവതി കാമുകനൊപ്പം ബീച്ചിലെത്തിയതായിരുന്നു. ആൾത്തിരക്കില്ലാതിരുന്ന ബീച്ചിൽ പ്രതികൾ ഇവരെ ആക്രമിക്കുകയായിരുന്നു. കാമുകനെ മർദിച്ച് അവശനാക്കി കെട്ടിയിട്ട ശേഷം പ്രതികൾ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനിടയിൽ യുവതിയുടെ സ്വർണാഭരണങ്ങളും ഇവർ കൈക്കലാക്കി. ഇവരിൽ നിന്നും രക്ഷപ്പെട്ടോടിയ യുവതിയും കാമുകനും വീടുകളിൽ തിരിച്ചെത്തിയെങ്കിലും ആരെയും വിവരമറിയിച്ചിരുന്നില്ല.
എന്നാൽ മനോവിഷമം സഹിക്കാനാവാതെ കാമുകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവങ്ങൾ പുറത്തറിഞ്ഞത്. ആത്മഹത്യാ ശ്രമം അന്വേഷിക്കാനെത്തിയ പോലീസുകാരോട് ഇയാൾ നടന്നതെല്ലാം തുറന്നുപറയുകയായിരുന്നു. ഇതിന് പിന്നാല വിരുദുനഗർ സ്വദേശിനയായ യുവതി വിരുദുനഗർ പോലീസ് മേധാവിക്ക് രേഖാമൂലമുള്ള പരാതിയും നൽകി. രാമനാഥപുരത്ത് സായൽകുടിക്ക് സമീപമുള്ള മുക്കൈയൂർ ബീച്ചിൽ ആണ് സംഭവം നടന്നത്. പരാതിയിന്മേൽ രാമനാഥപുരം പോലീസിന്റെ പ്രത്യേക സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.