കാണാതായ യുവാവിനെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി….

പാലക്കാട് കാണാതായ യുവാവിനെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പുലാപ്പറ്റയില്‍ നിന്നും കാണാതായ കോണിക്കഴി ഡോ. രമേഷ് ബാബുവിന്റെ മകന്‍ രാമകൃഷ്ണനെയാണ് (22) മരിച്ച നിലയില്‍ കണ്ടെത്തിയത്. കീറിപ്പാറ ചാത്തംപള്ളിയാലില്‍ ക്വാറിയിലെ മടയിലാണ് മൃതദേഹം കണ്ടത് .പാറമടക്ക് സമീപം ബൈക്കും വെള്ളത്തില്‍ ചെരുപ്പും കണ്ടതിന്റെ അടിസ്ഥാനത്തില്‍ അഗ്‌നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

Related Articles

Back to top button