കാക്കി ഊരി കളഞ്ഞിട്ടു വല്ല വാഴയ്ക്കും തടം വെട്ടാന്‍ പോകണം
കൊച്ചി: കേരളാ പോലീസ് ഇട്ടിരിക്കുന്ന കാക്കി ഊരി കളഞ്ഞിട്ടു വല്ല വാഴയ്ക്കും തടം വെട്ടാന്‍ പോകണമെന്ന് ആക്ടിവിസ്റ്റ് രശ്മി.ആര്‍ നായര്‍. കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജ് മാനേജ് ചെയ്യുന്നവരെ ഒന്നുകില്‍ സര്‍ക്കാര്‍ പോളിസികളുടെയും ഭരണഘടനയുടെയും ഒക്കെ അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിക്കാനുള്ള വഴി സര്‍ക്കാര്‍ നോക്കണം അല്ലെങ്കില്‍ ആ സാമാനം അടച്ചു പൂട്ടണം, ഫേസ്ബുക്കില്‍ രശ്മി കുറിച്ചു. രാത്രിയില്‍ മനുഷ്യര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത വിധം സുരക്ഷിതത്വമില്ലാത്ത നാടാണ് ഇതെങ്കില്‍ ആ ഇട്ടിരിക്കുന്ന കാക്കി ഊരി കളഞ്ഞിട്ടു വല്ല വാഴയ്ക്കും തടം വെട്ടാന്‍ പോകണമെന്ന പ്രതികരണം ഇവർ നടത്തിയത് കഴിഞ്ഞ ദിവസം അര്‍ധരാത്രി ചായകുടിക്കാനായി 22 കിലോമീറ്ററോളം സഞ്ചരിച്ച യുവാക്കളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച സംഭവത്തോടുള്ള പ്രതികണമായായിരുന്നു. ആഞ്ഞിലങ്ങാടിയില്‍ നിന്നും പെരിന്തല്‍മണ്ണ ടൗൺ വരെ ചായകുടിക്കാൻ യാത്ര ചെയ്‌തെത്തിയ യുവാക്കളെയാണ് പോലീസ് പിടികൂടിയത് ഇന്നലെ വൺ ഫോർട്ടി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. സ്റ്റേഷനില്‍ കോണ്ടുവന്ന് യുവാക്കൾ പറഞ്ഞത് സത്യമാണെന്ന് കണ്ടെത്തിയതോടെ ഇവർക്ക് പോലീസ് ചായ ഉണ്ടാക്കി നൽകുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനു പിന്നാലെയാണ് കേരള പൊലീസിന് നേരെ വിമർശനവുമായി ആക്ടിവിസ്റ്റ് രശ്മി ആര്‍.നായര്‍ രംഗത്ത് എത്തിയിരിക്കുന്നത്.