കമിതാക്കളുടെ പെരുമാറ്റം അതിരുവിട്ടു, കെ.എസ്.ആർ.ടി.സി നേരേ പൊലീസ് സ്റ്റേഷനിലേക്ക് ഓടി
കോളേജ് വിദ്യാർഥികളുടെ പെരുമാറ്റം അതിരുവിട്ടതോടെ കെ.എസ്.ആർ.ടി.സി ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു. കൊല്ലത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബസിലാണ് തിരുവനന്തപുരം സ്വദേശികളായ വിദ്യാർഥിയും വിദ്യാർഥിനിയും കയറിയത്. ഇവർ ഒരു സീറ്റിൽ ഇരിക്കുകയും മറ്റു യാത്രക്കാർക്ക് അലോസരമുണ്ടാക്കും വിധം പെരുമാറുകയും ചെയ്തു. ഇവരുടെ പ്രണയസല്ലാപം അതിരുകടന്നതോടെ യാത്രക്കാർ വിവരം കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതേക്കുറിച്ച് സംസാരിക്കാനെത്തിയ വനിതാ കണ്ടക്ടറോടും ഇരുവരും അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു. വനിതാ കണ്ടക്ടർക്കെതിരെ കെ.എസ്.ആർ.ടി.സി എം.ഡിക്ക് ഇ മെയിൽ അയച്ചതായും കൂട്ടത്തിലുണ്ടായിരുന്ന ആൺ വിദ്യാർഥി ആക്രോശിച്ചു. തുടർന്നാണ് വണ്ടി നേരെ സ്റ്റേഷനിലേക്ക് വിട്ടത്. സ്റ്റേഷനിൽ ‘പ്രശ്നം’ പരിഹരിക്കപ്പെട്ടതായാണ് സൂചന.