കപ്പലിന് പിഴ രണ്ടരക്കോടി, കോടതി കൂടിയത് അർദ്ധരാത്രിയിൽ
ആരും കാണാതെ, ആരും അറിയാതെ, പണം നൽകാതെ, തുറമുഖം വിടാനായിരുന്നു കപ്പലിന്റെ നീക്കം. പക്ഷേ കേരളത്തിലെ ഉന്നത നീതിപീഠം അർദ്ധരാത്രിയിലും കണ്ണു തുറന്നിരുന്നത് അവർക്ക് വിനയായി. രണ്ടര കോടി കൊടുത്തിട്ട് പോയാൽ മതി, നീതിപീഠം പറഞ്ഞു. ഇതോടെ കപ്പലിന്റെ ഒളിച്ചു കടക്കാനുള്ള പദ്ധതി പൊളിഞ്ഞു.
കൊച്ചി തുറമുഖത്ത് ഉള്ള ചരക്ക് കപ്പലിന്റെ യാത്ര ആണ് അർദ്ധരാത്രി സിറ്റിംഗ് നടത്തി ഹൈക്കോടതി തടഞ്ഞത്. എം വി ഓഷ്യൻ റെയിസ് എന്ന കപ്പലിനെ എതിരെയാണ് നടപടി. കപ്പലിന് വെള്ളം നൽകിയ കമ്പനിക്ക് രണ്ടരക്കോടി രൂപ അടിയന്തരമായി നൽകാൻ കോടതി നിർദ്ദേശിച്ചു. പണം നൽകാതെ തുറമുഖം വിടാനായിരുന്നു കപ്പലിന്റെ നീക്കം.