കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയ വീട്ടമ്മയെ തിരിച്ചറിഞ്ഞു

അമ്പലപ്പുഴ: കത്തികരിഞ്ഞ നിലയിൽ ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയ വീട്ടമ്മയെ തിരിച്ചറിഞ്ഞു. പുന്നപ്ര വടക്ക് പഞ്ചായത്ത് പറവുർ ആയിരം തൈ വളപ്പിൽ ജോസുകുട്ടിയുടെ ഭാര്യ ജെസി ജോസ് (52) ആണ് മരിച്ചത്. മാർച്ച് 30 (ബുധനാഴ്ച )മുതൽ ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് പൊലീസും, ബന്ധുക്കളും അന്വേഷണം നടക്കുന്നതിനിടയിലാണ് വെള്ളിയാഴ്ച രാവിലെ ആസ്പിൻവാളിന് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Back to top button