കത്തിമുനയിൽ നിർത്തി പെൺകുട്ടിയെ ബലാൽസംഗം ചെയ്തു…സർക്കാർ ആശുപത്രിയിലെ പ്രസവമുറിയിൽ വെച്ച്….

സർക്കാർ ആശുപത്രിയിലെ പ്രസവമുറിയിൽ വെച്ച് കൗമാരക്കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് യുവാവ്. നസീർ ഖാൻ എന്ന യുവവാണ് കുട്ടിയെ പീഡിപ്പിച്ചത്. കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പ്രതി ഒളിവിൽ ആണ്.പ്രായപൂർത്തിയാകാത്ത പെൺകുട്ടി വയറുവേദനയ്ക്ക് ചികിത്സയ്ക്കായി മെയ് 16 ന് സഹോദരനൊപ്പം സർക്കാർ ആശുപത്രിയിൽ എത്തിയതായിരുന്നു. ഹോസ്പിറ്റലിൽ വലിയ തിരക്കുള്ളതിനാൽ ഊഴം കാത്ത് നിൽക്കുന്നതിനിടയിൽ, അവളുടെ സഹോദരൻ സാധനങ്ങൾ വാങ്ങാൻ അടുത്തുള്ള മാർക്കറ്റിലേക്ക് പോയി. ഈ സമയം നോക്കി പ്രതി പെൺകുട്ടിയുടെ അടുത്ത് കൂടുകയും അവളെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി സമീപത്തുള്ള പ്രസവമുറിയിലേക്ക് കൂട്ടിക്കൊണ്ട് പോവുകയുമായിരുന്നു.പ്രസവമുറിയിൽ വെച്ചാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇതിനിടയിൽ നസീർ ഖാൻ പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ ഇയാൾ തന്റെ മൊബൈലിൽ ചിത്രീകരിച്ചു. സംഭവം പുറത്ത് പറഞ്ഞാൽ വീഡിയോ വൈറലാക്കുമെന്ന് പറഞ്ഞ് നസീർ ഖാൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി.തിരിച്ച് വീട്ടിലെത്തിയ പെൺകുട്ടി സംഭവം അമ്മയോട് പങ്കുവെച്ചു. തുടർന്ന് മെയ് 19ന് വീട്ടുകാർ പരാതി നോക്കുകയായിരുന്നു.ഏതാനും മാസങ്ങൾക്കുമുമ്പ് ഇരയുടെ വീട്ടിൽ ഇലക്‌ട്രോണിക് സാധനം നന്നാക്കാനെത്തിയ ആളായിരുന്നു നാസിർ ഖാൻ. അന്നുമുതൽ ഇയാൾ പെൺകുട്ടിയെ പിന്തുടരുകയായിരുന്നുണ്ടോ എന്ന സംശയവും ഇരയുടെ വീട്ടുകാർ ഉന്നയിച്ചു. രാജസ്ഥാനിലെ ബാർമറിലാണ് സംഭവം. ഉദാനിയോൻ കി ധനി സ്വദേശിനിയായ പെൺകുട്ടി ആണ് പീഡനത്തിനിരയായത്. അതേസമയം, പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം ബാർമർ പോലീസ് കേസെടുത്തു. ഒളിവിൽ കഴിയുന്ന പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button