കഠിനമായ വയറുവേദനയും വിശപ്പിലായ്മയും, പരിശോദിച്ച ഡോക്ടർ ഞെട്ടി..
കഠിനമായ വയറുവേദനക്കും വിശപ്പിലായ്മക്കും ചികിത്സ തേടി ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലിൽ എത്തിയ ഒമാൻ സ്വദേശിയായ പെൺകുട്ടിയുടെ വയറ്റിൽ അൾട്രാസൗണ്ട്, സിടി സ്കാൻ എന്നിവയിലൂടെ പ്രാഥമിക പരിശോധന നടത്തിയ ഡോക്ടർ ഞെട്ടി. കുട്ടിയുടെ വയറ്റിൽ മുഴപോലെ എന്തോ ഉള്ളതായി ഡോക്ടർമാർ കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തപ്പോൾ അരക്കിലോയോളം മുടി. മൂന്ന് ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തി മുടി പുറത്തെടുത്തത്.
യു.ജി.ഐ എൻഡോസ്കോപ്പി നടത്തിയാണ് പെൺകുട്ടിയുടെ വയറ്റിലെ മുടി കണ്ടെത്തിയത്. വയറിൽ മുഴുവനായി മുടി നിറഞ്ഞിരുന്നു. മുടി ആമാശയത്തിൽ നിന്ന് ചെറുകുടലിലേക്ക് എത്തുന്ന സ്ഥിതിയിലായിരുന്നു. പെൺകുട്ടിക്ക് ഗ്യാസ്ട്രോ ട്രൈക്കോബെസോർ എന്ന അപൂർവ തകരാറില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.