കഠിനംകുളം പോലീസ് സ്റ്റേഷനിലേക്ക് മുസ്ലിം യൂത്ത് ലീഗിൻ്റെ പ്രതിഷേധ മാർച്ച്…

കണിയാപുരം : കേരളത്തിലെ ഉന്നതരായ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ ഗുരുതരമായ ആരോപണങ്ങൾ അനുദിനം വന്നിട്ടും അവരെ സംരക്ഷിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റി കഠിനംകുളം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

കഠിനംകുളം ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. സ്റ്റേഷന് മുമ്പിൽ ബാരികേഡുകൾ തീർത്ത് പോലീസ് മാർച്ച് തടഞ്ഞു. തുടർന്ന് പോലീസ് സ്റ്റേഷന് മുന്നിൽ നടന്ന ധർണ്ണ മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷഹീർ ജി അഹമ്മദ് ഉദ്ഘാടനം ചെയ്തു. കൊലപാതകം, സ്വർണ്ണക്കടത്ത് തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ എല്ലാം പോലീസ് തന്നെ പ്രതികൾ ആകുമ്പോൾ അത് കേരളത്തിലെ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്.

അതീവ ഗൗരവമായ പരാതികൾ ലഭിച്ചിട്ടും ആഭ്യന്തരവകുപ്പ് ഉണരാതെ നിൽക്കുന്നതും പോലീസിലെ ഒരു വിഭാഗത്തിന്റെ ആർഎസ്എസ് ബന്ധവും ശക്തമായ പ്രതിഷേധത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്ന് ഷഹീർ ജി അഹമ്മദ് പറഞ്ഞു. യൂത്ത് ലീഗ്ചിറയിൻകീഴ് നിയോജകമണ്ഡലം പ്രസിഡണ്ട് തൗഫീഖ് അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി മുനീർ കൂരവിള സമര സന്ദേശ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി നവാസ് മാടൻ വിള സ്വാഗതം പറഞ്ഞു. ട്രഷറർ സിയാദ് കഠിനംകുളം.,ഷാജു ഷാഹുൽ, പെരുമാതുറ ഷാജഹാൻ, ഷാൻ ഷറഫുദ്ദീൻ, ഹസൈനാർ പുതുകുറിച്ചി,

Related Articles

Back to top button