കടൽ തീരത്ത് ഗൃഹനാഥൻ മരിച്ച നിലയിൽ
അമ്പലപ്പുഴ: പുറക്കാട് തീരത്ത് കാക്കാഴം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കാക്കാഴം തോട്ടുവേലിയിൽ നടേശൻ (48)നെയാണ് മരിച്ച നിലയിൽ കണ്ടത്. പുലർച്ചെ മത്സ്യതൊഴിലാളികളാണ് കണ്ടത്. വിവരം അറിഞ്ഞ് അമ്പലപ്പുഴ പൊലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. വിഷം ഉള്ളിൽ ചെന്ന് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി മുതൽ കാർപ്പെൻ്ററായ നടേശനെ കാണാനില്ലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ – സന്ധ്യ. മകൾ – പാർവ്വതി.