കടുവയെ (ഡിവൈ.എസ്‌.പി ബൈജു പൗലോസ്) പിടിച്ച കിടുവ (നടൻ ദിലീപ്)

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ പരാതിക്കാരനും നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമായ ഡിവൈ.എസ്‌.പി ബൈജു പൗലോസിന്റെയും മൊബൈൽ ഫോൺ പരിശോധിക്കണമെന്ന് നടൻ ദിലീപ് ആവശ്യപ്പെട്ടു. ദിലീപ് അടക്കം നാല് പ്രതികൾ പഴയ മൊബൈൽ ഫോൺ മാറ്റി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നു കണ്ടെത്തിയ ക്രൈംബ്രാഞ്ച് പഴയ ഫോൺ ഹാജരാക്കാൻ നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിനുള്ള മറുപടിക്കത്തിലാണ് ദിലീപ് ഈ ആവശ്യം ഉന്നയിച്ചത്. ക്രൈംബ്രാഞ്ച്‌ ഡിറ്റക്ടീവ്‌ ഇൻസ്‌പെക്ടർ വർഗീസ്‌ അലക്സാണ്ടർക്കാണ്‌ കത്തുനൽകിയത്.

ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോണുകൾ ഗൂഢാലോചന നടന്നതായി പറയുന്ന 2016–17 കാലത്ത് ഉപയോഗിച്ചവയല്ലെന്നാണ് ദിലീപ് പറയുന്നത്. ആ സമയത്ത് ഉപയോഗിച്ചവ 2017-ൽ തന്റെ അറസ്റ്റിനു ശേഷം കോടതിമുമ്പാകെ ഹാജരാക്കി ഫൊറൻസിക്‌ പരിശോധനയ്ക്കു വിധേയമാക്കിയവയാണ്‌. നിലവിൽ ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോണുകളിലൊന്ന്‌ മറ്റൊരാളുടെ പേരിലുള്ളതാണ്‌. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ഇതുപയോഗിച്ചു തുടങ്ങിയത്. മറ്റൊന്ന്‌ ബാങ്കിംഗ് ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്നതാണ്‌. സ്ഥിരം ഉപയോഗിക്കുന്ന മൂന്നാമത്തെ ഫോണിലാണ്‌ താനും ബാലചന്ദ്രകുമാറും തമ്മിൽ സംസാരിച്ചിട്ടുള്ളത്‌. ഈ ഫോൺ തന്റെ അഭിഭാഷകൻ മുഖേന മൊബൈൽ ഫൊറൻസിക്‌ വിദഗ്‌ധന്റെ പരിശോധനയ്ക്ക്‌ അയച്ചിരിക്കുകയാണ്‌. കോടതിയിൽ ഹാജരാക്കേണ്ട സമയത്ത്‌ എത്തിക്കുമെന്നും കത്തിൽ പറയുന്നു.

ബൈജു പൗലോസും ബാലചന്ദ്രകുമാറും നടത്തിയ ആശയവിനിമയം പരിശോധിക്കണം. സംവിധായകൻ വ്യാസൻ എടവനക്കാട്‌, അഡ്വ. സജിത്ത്‌ എന്നിവരുമായി ബാലചന്ദ്രകുമാർ നടത്തിയ ആശയവിനിമയവും പരിശോധിക്കണം. ബാലചന്ദ്രകുമാർ താനുമായി നടത്തിയ ആശയവിനിമയം എന്താണെന്ന് പരിശോധിക്കാനും ദിലീപ് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button