കടലാസില്‍ പെണ്‍കുട്ടിയുടെ പേരും ഫോണ്‍ നമ്പറും… വിളിച്ചപ്പോൾ പ്രതിശ്രുത വരന് പെണ്‍കുട്ടിയുമായി ഡേറ്റിംഗ്… ചോദിച്ചപ്പോൾ തല്ലായി… കേസായി…
പ്രതിശ്രുത വരന്റെ മുന്‍ ബന്ധത്തെക്കുറിച്ച് ചോദിച്ചതിന് പരസ്യമായി തല്ലിയെന്ന് കാട്ടി പെണ്‍കുട്ടിയുടെ പരാതി. സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസും നല്‍കിയിട്ടുണ്ട്.ദുബൈയില്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങി. എന്നാല്‍ വിമാനമിറങ്ങിയപ്പോള്‍ ബാഗേജ് കാണാനില്ലായിരുന്നു. ഇക്കാര്യം കാട്ടി എയര്‍പോര്‍ട് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. പിന്നീട് എയര്‍പോര്‍ട്ട് അധികൃതര്‍ പെണ്‍കുട്ടിക്ക് ഇതുസംബന്ധിച്ച് കത്തയക്കുകയും ചെയ്തു. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും പ്രതിശ്രുതവരനുമായി ബാഗ് എടുക്കാന്‍ എയര്‍പോര്‍ട്ടിലേക്ക് പോയി. പെണ്‍കുട്ടി കാറില്‍ ഇരിക്കുകയും പ്രതിശ്രുത വരന്‍ ബാഗെടുക്കാന്‍ പോവുകയും ചെയ്തു.ഇയാള്‍ മടങ്ങിവരുന്നതും കാത്തിരുന്ന പെണ്‍കുട്ടി കാറിനുള്ളില്‍ ഒരു കടലാസില്‍ ഒരു പെണ്‍കുട്ടിയുടെ പേരും ഫോണ്‍ നമ്പറും എഴുതിയത് കാണാനിടയായി. ആ നമ്പറില്‍ വിളിച്ചുനോക്കിയപ്പോള്‍ തന്റെ പ്രതിശ്രുത വരന്‍ കഴിഞ്ഞ ഒരു മാസമായി ആ പെണ്‍കുട്ടിയുമായി ഡേറ്റിംഗ് നടത്തുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. പ്രതിശ്രുത വരന്‍ എത്തിയതോടെ പെണ്‍കുട്ടി ഇതേകുറിച്ചു ചോദിച്ചു. എന്നാല്‍ പ്രകോപിതനായ അയാള്‍ തന്നെ ചോദ്യം ചെയ്തതിന് പരസ്യമായി അവളെ അടിക്കുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയിലെത്തി ചികിത്സ തേടിയതായും പൊലീസ് അറിയിച്ചു. ബംഗളൂരുവിലാണ് സംഭവം നടന്നത്.