കഞ്ഞിക്കുഴിയിലെ യുവകര്‍ഷകന്‍ വിളയിച്ച തണ്ണിമത്തന്‍ വിപണിയിലേക്ക് ഇറങ്ങുന്നത് ബാര്‍ കോഡ് സഹിതം
ചേർത്തല: കഞ്ഞിക്കുഴിയിലെ യുവകര്‍ഷകന്‍ വിളയിച്ച തണ്ണിമത്തന്‍ വിപണിയിലേക്ക് ഇറങ്ങുന്നത് ബാര്‍ കോഡ് സഹിതം. യുവകര്‍ഷകനായ സുജിത്ത് സ്വാമി നികര്‍ത്തലാണ് തണ്ണിമത്തനില്‍ ക്യൂ ആര്‍ കോഡ് പതിച്ച് വിപണയില്‍ ഇറക്കിയത്. ഈ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ സോഷ്യല്‍ മീഡിയയിലെ സുജിത്തിന്റെ ചാനലില്‍ തണ്ണിമത്തന്‍ കൃഷി കാണാം. മൂവായിരം കിലോ തണ്ണിമത്തനാണ് വിളഞ്ഞത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത കാര്‍ത്തികേയന്‍,വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.