കഞ്ചാവുമായി യുവാവ് പിടിയിൽ
തിരുവല്ല : ചാത്തങ്കരി അമിച്ചകരിലെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ 85 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. അമിച്ചകരി മണലിൽ തെക്കേതിൽ വീട്ടിൽ വികാസ് ബാബു (30) ആണ് ഇന്ന് വൈകിട്ട് അഞ്ചരയോടെ പുളിക്കീഴ് പോലീസിന്റെ പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ വികാസിന്റെ കിടപ്പുമുറിയിലെ അലമാരയിൽ ട്രാവൽ ബാഗിൽ ഉളിപ്പിച്ച നിലയിൽ കഞ്ചാവ് പിടികൂടുകയായിരുന്നു. പെരിങ്ങര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയയുടെ പ്രധാന കണ്ണിയാണ് വികാസെന്ന് പുളിക്കീഴ് പോലീസ് പറഞ്ഞു.