ഓൺലൈനിൽ ബാഗ് വാങ്ങി… തുറന്നപ്പോൾ ഞെട്ടിപ്പോയി….
ഓൺലൈൻ വഴി വാങ്ങുന്ന സാധനങ്ങൾ മാറിപോകുന്ന സംഭവങ്ങൾ പതിവാണ്. എന്നാൽ ഓൺലൈനിൽ ബാഗ് ഓർഡർ ചെയ്ത യുവാവിന് ബാഗ് തുറന്നപ്പോൾ കിട്ടിയത് മറ്റൊന്നാണ്. തൃക്കരിപ്പൂർ പൂച്ചോലിലെ ടി.സഹലിന്റെ വീട്ടിലാണു സംഭവം. തന്റെ സഹോദരിയ്ക്ക് വേണ്ടി സഹലാണ് ബാഗ് ഓർഡർ ചെയ്തത്. ഇന്നലെ ബാഗ് കിട്ടിയപ്പോഴാണ് വീട്ടുകാരെ മുഴുവൻ ഞെട്ടിപ്പിച്ച് കൊണ്ട് സംഭവം നടന്നത്. ഉടനെ തന്നെ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ തത്ക്കാലം ബാഗ് കയ്യിൽ വെക്കാനാണ് പോലീസ് നിർദേശിച്ചത്. ബാഗിൽ നിന്ന് ലഭിച്ചത് പണവും എ.ടി.എം കാർഡും മറ്റു രേഖകൾ അടങ്ങിയ പേഴ്സാണ്. പിന്നീട് വീട്ടുകാരും സഹലും ചേർന്ന് എ.ടി.എം കാർഡുമായി ബന്ധപ്പെട്ട ശാഖയിൽ ചെന്ന് വിവരം പറയുകയും ഉടമയുടെ നമ്പർ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.