ഒരു നീണ്ട യാത്ര പോകുന്നു… യാത്രാക്കൂലി നൽകാൻ തയ്യാറുള്ളവർ ഇൻബോക്സിൽ വരൂ….

കൊച്ചി: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ പോസ്റ്റ് ചർച്ചയാകുന്നു. ഒരു നീണ്ട യാത്ര പോകാനായി സഹായം അഭ്യർത്ഥിക്കുകയാണ് ബിന്ദു അമ്മിണി. ഒരു നീണ്ട യാത്ര പോകുന്നു, യാത്രാക്കൂലി നൽകാൻ തയ്യാറുള്ളവർ ഇൻബോക്സിൽ വരൂ. എന്നാണ് ബിന്ദു അമ്മിണിയുടെ പോസ്റ്റ്. എന്നാൽ ഇതിനു ലഭിച്ച മറുപടികളാണ് രസം. മറ്റുള്ളവരോട് സഹായം ചോദിക്കാതെ പണി എടുത്ത് ജീവിക്കാൻ ബിന്ദു അമ്മിണിയെ ഉപദേശിക്കുകയാണ് സോഷ്യൽ മീഡിയ. നിരവധി ട്രോളുകളാണ് ബിന്ദു അമ്മിണിയുടെ പോസ്റ്റിൽ വരുന്നത്.

ബിന്ദു അമ്മിണിയുടെ കുറിപ്പിങ്ങനെ:- ഒരു നീണ്ട യാത്ര ആഗ്രഹിക്കുന്നു. താമസം യാത്ര കൂലി നൽകാൻ തയ്യാറുള്ളവർ ഇൻബോക്സിൽ വരൂ.
NB: യാത്ര സ്വകാര്യ ആവശ്യത്തിന് അല്ല. ഞാൻ മൂന്ന് വർഷം ആയി പ്ലാൻ ചെയ്തു കൊണ്ടിരിക്കുന്ന ഒന്നാണ്. ഇന്ത്യ മുഴുവൻ ഉള്ള ആദിവാസി കോളനി കളിലേക്ക്. ഒരു പാട് ലക്ഷ്യങ്ങളോടെ. പിന്നെ എന്നെ അറിയുന്ന നന്നായി അറിയുന്നവർക്ക് വേണ്ടി ആണ് ഈ പോസ്റ്റ്‌. ഓരോരുത്തരെയും വിളിച്ചു പറയാൻ സമയം ഇല്ലാത്തത് കൊണ്ട് ഷെയർ ചെയ്ത പോസ്റ്റ്‌ ആണ്. പബ്ലിക്ന് വേണ്ടി ഉള്ള പോസ്റ്റ്‌ അല്ല.
എന്റെ വ്യക്തിപരമായ യാത്രക്ക് ആരുടേയും സഹായം തേടില്ല. ചങ്ക് ഫ്രണ്ട്‌സ് ഉണ്ട്.
പിന്നെ കേരളത്തിന്‌ പുറത്തേക്കുള്ള യാത്ര ആണ് ലക്ഷ്യം. കേരളത്തിലെ ഫേക്ക് അക്കൗണ്ടുകളിൽ നിന്നും കളിയാക്കലുകൾ കണ്ടതുകൊണ്ട് എഴുതിയതാ.

Related Articles

Back to top button