ഒരു ദിവസം 25 മുട്ടകൾ ഇട്ട് കോഴി !!!!!
അമ്പലപ്പുഴ: നാട്ടുകാരെ അത്ഭുതപ്പെടുത്തി കോഴി ഒരു ദിവസം ഇട്ടത് 25 മുട്ടകൾ. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ ചെറുകാട് വീട്ടിൽ ബിജുവിൻ്റെ വീട്ടിലായിരുന്നു അത്ഭുതം സംഭവിച്ചത്. ഇവർ വളർത്തുന്ന 8 മാസം പ്രായമായ 25 കോഴികളിൽ ഒരു കോഴിയാണ് ഇന്നലെ രാവിലെ 9.30 മുതൽ ഉച്ചക്ക് 2 മണി വരെ ഇടവിട്ട് 25 മുട്ടകൾ ഇട്ടത്. ഇതറിഞ്ഞ് നാട്ടുകാരുടേയും ചാനലുരുടേയും പ്രവാഹമായിരുന്നു ഇവരുടെ വീട്ടിലേക്ക്.കോഴി രാവിലെ നടക്കാൻ ബുദ്ധിമുട്ടുന്നതു കണ്ട് കാലിൽ തൈലം പുരട്ടി വീടിനു മുന്നിൽ തറയിൽ ചാക്കു വിരിച്ച് കിടത്തിയതായിരുന്നു. 3 മിനിറ്റ് ഇടവേളകളിൽ മുട്ട ഇടുന്നതു കണ്ടാണ് വീട്ടുകാർ ശ്രദ്ധിച്ചത്. മുട്ടയുടെ എണ്ണം കൂടിയതോടെ നാട്ടുകാരും വിവരം അറിഞ്ഞു. പിന്നീട് കോഴിയെ കാണാൻ നാട്ടുകാരുടെ തിരക്കായിരുന്നു. വിവരം അറിഞ്ഞ് പത്രക്കാരും, ചാനലുകാരും എത്തി. കേട്ടുകേൾവി പോലും ഇല്ലാത്ത സംഭവമാണ് നടന്നതെന്നാണ് നാട്ടുകാരും പറയുന്നത്. വിശ്വസിക്കാനാവുന്നില്ലെന്നും പറഞ്ഞ് എത്തിയവരുടെ മുന്നിൽ വീണ്ടും വീണ്ടും കോഴിമുട്ട ഇട്ടു.