ഒപ്പമുണ്ടായിരുന്ന ഇണയെ തല്ലിക്കൊന്നു…. യുവാവിനെ വിടാതെ പിന്തുടരുകയാണ് മൂർഖൻ പാമ്പ്…. കടിച്ചത് ഏഴു തവണ….
പാമ്പ് കാരണം വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതെ കഷ്ടപ്പെടുകയാണ് ഒരു യുവാവ്. കഴിഞ്ഞ ഏഴുമാസത്തിനിടെ യുവാവിനെ ഏഴു തവണയാണ് പാമ്പ് കടിച്ചത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് യുവാവ് ഒരുമിച്ച് പോകുകയായിരുന്ന രണ്ടു പാമ്പുകളിൽ ഒന്നിനെ തല്ലിക്കൊന്നിരുന്നു. രക്ഷപ്പെട്ട രണ്ടാമത്തെ പാമ്പ് യുവാവിനോട് പ്രതികാരം വീട്ടുകയാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഒരോ വട്ടവും അത്ഭുതകരമായിട്ടാണ് യുവാവ് രക്ഷപ്പെട്ടത്. ഒരോ തവണ പാമ്പ് കടിക്കാൻ വരുമ്പോഴും വടി കൊണ്ട് പാമ്പിനെ നേരിടുകയാണ് പതിവ്.യുവാവിന് ജോലിക്കായി പോലും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. സമയത്ത് ചികിത്സ നൽകാൻ കഴിയുന്നത് കൊണ്ട് മാത്രമാണ് ഓരോ തവണയും യുവാവിനെ രക്ഷിക്കാൻ സാധിക്കുന്നത്. ഉത്തർപ്രദേശിൽരാംപൂരിലാണ് സംഭവം. ബബ്ലു എന്ന യുവാവാണ് തുടർച്ചയായി പാമ്പിന്റെ ആക്രമണം നേരിടുന്നത്.