ഒന്ന് വൈറലാകാൻ നോക്കിയതാ…അവസാനം….

സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്ന് മാറി റീല്‍സിന്‍റെ കാലത്തിലാണ്. വ്യത്യസ്തമായ എത്രയോ തരം റീല്‍സുകളാണ് ഓരോ ദിവസവും നാം കാണുന്നത്. ഇവയില്‍ ഡാന്‍സ് റീല്‍സുകള്‍ക്കുള്ള സ്വീകാര്യത ഒന്ന് വേറെ തന്നെയാണ്. ഇത്തരത്തിലുള്ള ഡാൻസ് റീല്‍സ് പുതുമയുള്ളതാക്കാൻ ഇത് ചെയ്യുന്നവരെല്ലാം ശ്രമിക്കാറുണ്ട്.

തിരക്കുള്ള റോഡുകളിലോ മാര്‍ക്കറ്റിലോ ആള്‍ക്കൂട്ടത്തിന് നടുവിലോ സ്കൂളിലോ കോളേജിലോ എല്ലാം വച്ച് റീല്‍സ് ചിത്രീകരിക്കുന്നവരുണ്ട്. എന്നാല്‍ ചിലയിടങ്ങളിലെങ്കിലും വീഡിയോ ചിത്രീകരിക്കുമ്പോള്‍ അതിന് പ്രത്യേകം അനുവാദം തേടേണ്ടതാണ്. അല്ലാത്തപക്ഷം നിയമനടപടികള്‍ നേരിടേണ്ടിവന്നേക്കാം.

അത്തരമൊരു സംഭവമാണ് ഇത് . മെട്രോയില്‍ നിന്ന് ഡാൻസ് റീല്‍സ് ചിത്രീകരിച്ച പെണ്‍കുട്ടിയാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. മെട്രോയ്ക്ക് അകത്തുനിന്ന് തമിഴ് ഗാനത്തിനൊപ്പം പെണ്‍കുട്ടി ചുവടുവയ്ക്കുന്നതാണ് റീല്‍സിലുള്ളത്. പിറകിലായി യാത്രക്കാരെയും കാണാം.

ഈ റീല്‍സ് വൈറലായതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. മെട്രോയ്ക്ക് അകത്ത് ഇത്തരത്തില്‍ റീല്‍സെടുക്കാൻ പെണ്‍കുട്ടിക്ക് ആരാണ് അനുവാദം നല്‍കിയതെന്നും ഇതെല്ലാം യാത്രക്കാര്‍ക്ക് അലോസരമുണ്ടാക്കുന്ന കാര്യങ്ങളാണ്, ഇതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. എന്നാല്‍ ഡാൻസ്- പാട്ട് പോലുള്ള കാര്യങ്ങള്‍ എങ്ങനെയാണ് ശല്യമാകുന്നതെന്നും അത് തിരക്കുപിടിച്ച നിത്യജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കാനേ സഹായിക്കൂവെന്നും വാദിച്ച് മറുവിഭാഗവും രംഗത്തെത്തി.

എന്തായാലും ഇതിനിടെ പെണ്‍കുട്ടിക്കെതിരെ ആരോ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഹൈദരാബാദ് മെട്രോ റെയില്‍ ലിമിറ്റഡ് അറിയിച്ചത്.

Related Articles

Back to top button