ഐശ്വര്യ ദേവി ഇനി സിദ്ധാർഥിന് സ്വന്തം..
പാടാത്ത പൈങ്കിളിയിലെ അവന്തിക ഇനി സിദ്ധാർഥിന് സ്വന്തം.
നിരവധി സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഐശ്വര്യ ദേവി വിവാഹിതയാകുന്നു. ഒമാനിൽ ജോലി ചെയ്യുന്ന സിദ്ധാർഥ് ആണ് വരൻ. ഏപ്രിൽ 17ന് ആണ് വിവാഹം. ഇവരുടെ സേവ് ദ് ഡേറ്റ് വിഡിയോ ഐശ്വര്യ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. നറുമുകയേ എന്ന തമിഴ് പാട്ടിന്റെ പശ്ചാത്തലത്തിലാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. പ്രൈം ടൈസ് വെഡ്ഡിങ് ആണ് സേവ് ദ് ഡേറ്റ് ചെയ്തത്.