എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാൻ ഇനി ഒ.ടി.പി വേണം….

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന രീതി മാറ്റി. പണമിടപാട് കൂടുതല്‍ സുരക്ഷിതമാക്കാം എന്നതാണ് ഈ മാറ്റങ്ങളിലെ പ്രത്യേകത. ഇനി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ എസ്.ബി.ഐ ഒ.ടി.പി നിര്‍ബന്ധമാക്കി. ഒ.ടി.പി നല്‍കാതെ ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാനാകില്ല. ട്വീറ്റിലൂടെയാണ് എസ്.ബി.ഐ ഇക്കാര്യം അറിയിച്ചത്.ഉപഭോക്താക്കളെ വഞ്ചനയില്‍ നിന്ന് സംരക്ഷിക്കുന്നത് തങ്ങളുടെ മുന്‍ഗണനകളിലൊന്നാണെന്ന് എസ്.ബി.ഐ പറഞ്ഞു. ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സംവിധാനം തട്ടിപ്പുകാര്‍ക്കെതിരെ ഫലപ്രദമായ നടപടിയാണെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തു. എസ്.ബി.ഐ അവതരിപ്പിച്ച ഒ.ടി.പിയുടെ പുതിയ നിയമം 10,000 രൂപയ്ക്കും അതിന് മുകളിലുള്ള തുകയ്ക്കും ബാധകമാണ്. നിയമങ്ങള്‍ അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറില്‍ ഒരു ഒ.ടി.പി അയയ്ക്കും. ഇതിനുശേഷം മാത്രമേ എസ്.ബി.ഐ ഉപഭോക്താക്കള്‍ക്ക് എ.ടി.എമ്മിന്റെ സഹായത്തോടെ അവരുടെ ഡെബിറ്റ് കാര്‍ഡില്‍ നിന്ന് 10,000 രൂപയോ അതില്‍ കൂടുതലോ പിന്‍വലിക്കാനാകൂ.

Related Articles

Back to top button