എസ്എഫ്ഐ പ്രവർത്തകനെ കുത്തി കൊന്നു

ഇടുക്കി: ഇടുക്കി ഗവൺമെൻറ് എൻജിനീയറിങ് കോളേജിൽ സംഘർഷം എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. മരിച്ചത് കണ്ണൂർ സ്വദേശി ധീരജ്. കോളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് വിദ്യാർഥിക്ക് കുത്തേറ്റത്. എസ്എഫ്ഐ- കെ. എസ്. യു സംഘർഷത്തിനിടെ ആണ് സംഭവം. കുത്തിയത് കെഎസ്‌യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആണെന്ന് എസ്. എഫ്.ഐ പ്രവർത്തകർ ആരോപിച്ചു. ധീരജിനെ കുത്തിയവർ ഓടി രക്ഷപ്പെട്ടു. ധീരജ് ഉൾപ്പെടെ രണ്ട് പേർക്കാണ് കുത്തേറ്റത്. പരുക്കേറ്റ മറ്റൊരു പ്രവർത്തകന്റെ നില ഗുരുതരം.മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button