എതിരാളികളെ കുടുക്കാൻ സുഹൃത്തിനെ കൊണ്ട് ഭാര്യയെ ബലാത്സംഗം ചെയ്യിപ്പിച്ച് യുവാവ്… കള്ളം പൊളിച്ചത് 22കാരി ഭാര്യ….

സുഹൃത്തിനെ കൊണ്ട് സ്വന്തം ഭാര്യയെ ബലാത്സംഗം ചെയ്യിച്ച യുവാവ് അറസ്റ്റിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എതിരാളികളായ രണ്ടുപേരെ കുടുക്കാനാണ് സുഹൃത്തിനെ കൊണ്ട് ഭാര്യയെ ബലാത്സംഗം ചെയ്യിപ്പിച്ചതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.

ഇയാള്‍ 22 കാരിയായ ഭാര്യയെ ബൈക്കില്‍ കൊണ്ടുപോയി. ഇവിടേയ്ക്ക് ഇയാളുടെ ഒരു സുഹൃത്തിനേയും വിളിപ്പിച്ചിരുന്നു. യുവതിയെ ഇയാളുടെ സുഹൃത്ത് രണ്ടുവട്ടം ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ക്രൂരകൃത്യത്തിന് ശേഷം പ്രതി പൊലീസിന്റെ ഹെല്‍പ്പ്ലൈനില്‍ വിളിച്ച് രണ്ടുപേര്‍ തന്റെ ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന് പറയുകയായിരുന്നു. എന്നാല്‍ പൊലീസ് എത്തിയപ്പോള്‍ യുവതി കാര്യങ്ങള്‍ തുറന്നു പറയുകയായിരുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെതിരെയും നടത്തിയ സുഹൃത്തിനെതിരെയും പൊലീസ് കേസെടുത്തു. യു.പിയിലെ ബദായൂമിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

Related Articles

Back to top button