എട്ടുമാസം പ്രായമുള്ള കുഞ്ഞിന് വീട്ടുജോലിക്കാരിയുടെ ക്രൂരമർദ്ദനം, ഐ.സി.യുവിൽ
മാതാപിതാക്കള്‍ ജോലിക്കാരായതിനാല്‍ കുട്ടികളെ നോക്കാന്‍ പരിചാരകയെ ഏര്‍പാടാക്കി. എന്നാൽ മാതാപിതാക്കളുടെ അഭാവത്തില്‍ കുട്ടികള്‍ കരയുന്നത് അയല്‍വാസികളുടെശ്രദ്ധയില്‍പെട്ടു. ഇവർ നല്‍കിയ വിവരത്തെ തുടര്‍ന്ന് വീട്ടിനുള്ളില്‍ കുടുംബം സി.സി.ടി.വി വച്ചു.പിന്നീട് മാതാപിതാക്കൾ കണ്ടത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍. ഒരിക്കൽ മാത്രമേ അവർക്ക് ആ കാഴ്ചകളിലേക്ക് നോക്കിനിൽക്കാൻ കഴിഞ്ഞുള്ളൂ. വീട്ടുജോലിക്കാരി യുവതി എട്ട് മാസം പ്രായമായ കുഞ്ഞിനെ തുടര്‍ച്ചയായി മര്‍ദിക്കുന്നതും കുട്ടിയുടെ മുടി പിടിച്ചു വലിക്കുകയും അടിക്കുകയും ചെയ്യുന്നതും തല കട്ടിലില്‍ ഇടിപ്പിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്.ആന്തരിക രക്ത സ്രാവത്തെ തുടര്‍ന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ഗുജറാതിലെ സൂറതിലെ രണ്‍ദേര്‍ പലന്‍പൂര്‍ പാട്ടിയിലാണ് സംഭവം. ദൃശ്യങ്ങള്‍ കണ്ടതിന് പിന്നാലെ പിതാവ് മിതേഷ് പട്ടേല്‍ കൊലപാതക ശ്രമത്തിന് കോമല്‍ ചന്ദ്രലേഖര്‍ എന്ന യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കി. മൂന്ന് മാസം മുമ്പാണ് കോമല്‍ ചന്ദ്രലേഖറിനെ കുടുംബം ജോലിക്ക് നിയമിച്ചത്.