‘എടാ സുരേഷ് ഗോപിയെ’… പോടാ.. എന്ന് പറഞ്ഞ് പാഞ്ഞടുത്തു സുരേഷ്‌ ഗോപി…

ബി.ജെ.പി പ്രചരണത്തിന് എത്തിയ നടന്‍ സുരേഷ് ഗോപിയ അവഹേളിച്ചവര്‍ക്ക് വേദിയില്‍ വേച്ച് തന്നെ സിനിമ സ്റ്റൈലില്‍ മറുപടി നല്‍കി നടന്‍. എ.എന്‍ രാധാകൃഷ്ണന്റെ പ്രചരണത്തിന് വേണ്ടിയായിരുന്നു ഇന്നലെ സുരേഷ് ഗോപി കോച്ചിയില്‍ എത്തിയത്.
ഒരുവേദിയില്‍ പ്രസംഗിക്കാന്‍ എത്തിയപ്പോഴാണ് എതിര്‍പാര്‍ട്ടിയിലെ ചിലര്‍ പ്രസംഗം തടസ്സപ്പെടുത്തി ബഹളം വച്ചത്.

‘എടാ സുരേഷ് ഗോപിയെ..’ എന്ന് വിളിയോടെയാണ് തുടക്കം. ഇത് തുടര്‍ന്നതോടെ, പോടാ.. എന്ന് പറഞ്ഞ് സിനിമാസ്‌റ്റൈലില്‍ സുരേഷ്‌ഗോപി പാഞ്ഞുചെന്നു. ഇതോടെ പ്രശ്‌നക്കാര്‍ സ്ഥലം കാലിയാക്കി.
‘അത് ആരാണെന്ന് മനസിലായി കാണുമല്ലോ അല്ലേ. അത്രയുള്ളൂ അസുഖം. അതൊരു അസുഖമാണ്. മുഖ്യമന്ത്രി ചികില്‍സിച്ചാ മതി. ഇതാണ് ഈ നാടിന്റെ കുഴപ്പം. അസഹിഷ്ണുത. മറ്റുള്ളവരുടെ പുറത്ത് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം. ആര്‍ക്കാണ് അസഹിഷ്ണുത എന്ന് മനസിലായല്ലോ അല്ലേ..’ വേദിയില്‍ തിരിച്ചെത്തി സുരേഷ്‌ഗോപി പറഞ്ഞു

Related Articles

Back to top button