എം.ഡി.എം.ഐ യുമായി യുവാവിനെ പിടികൂടി.
അമ്പലപ്പുഴ: ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അമ്പലപ്പുഴ ഡി.വൈ.എസ്.പി ബിജു. വി. നായരിന്റെ നിർദ്ദേശപ്രകാരം പുന്നപ്ര സി.ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ നർകോട്ടിക് സ്‌ക്വാഡ് അംഗമായ എബി, വിനിൽ, ടോണി, രാജീവ്, ടിനു, ബിനോയ് എന്നിവർ ചേർന്ന് നിരോധിത ലഹരി മരുന്നായ എം.ഡി.എം.ഐ യുമായി യുവാവിനെ പിടികൂടി. അമ്പലപ്പുഴ കഞ്ഞിപ്പാടം സ്വദേശി ടിന്റോ (25) യാണ് പിടിയിലായത്.