ഉത്സവ കച്ചവടത്തിന് കരുതിയ 107 ലിറ്റർ ചാരായവും 1150 ലിറ്റർ വാഷും പിടിച്ചു
മാവേലിക്കര : ചെട്ടികുളങ്ങര ഭാഗങ്ങളിൽ ഉൽത്സവങ്ങളോട് അനുബന്ധിച്ച് പല സ്ഥലങ്ങളിലും വ്യാജ വാറ്റ് നിർമ്മാണം നടക്കുന്നതായി രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ എക്സ്സൈസ് നടത്തിയ പരിശോധനയിൽ 107 ലിറ്റർ ചാരായവും 1150 ലിറ്റർ വാഷും പിടിച്ചു. ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം മാവേലിക്കര എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.സജുവിന്റെ നേതൃത്വത്തിൽ റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ചാരായവും വാഷും പിടിച്ചത്.
ഉൽത്സവത്തിന് വിൽപ്പന നടത്താനായി കണ്ണമംഗലം വടക്ക് ചാക്കടയിൽ രാകേഷ് വീട്ടിൽ സൂക്ഷിച്ചുരുന്ന 107 ലിറ്റർ ചാരായവും 1150 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളുമാണ് എക്സൈസ് പിടികൂടിയത്. പ്രതി ഓടി രക്ഷപ്പെട്ടു. പ്രിവന്റീവ് ഓഫീസർ ടി.എ വിനോദ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.കെ രതീഷ്, സിജു പി.ശശി, അഷ്‌വിൻ എസ്.കെ, ജി.ആർ ശ്രീരണദിവെ, വുഷ്ണുദാസ് എം.ഡി എന്നിവടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.